Mar 20, 2011

നിരാശാകാമുകന്‍


പൂങ്കിളിക്ക് കുരുവിക്കാമുകന്‍(ex) എഴുതുന്നത്‌,

ഹല്ല.... ലിതു ഞാന്‍ തന്നേയ്. ചുമ്മാ ഒരു മെയില്‍ അയച്ചേക്കാം എന്ന് കരുതി. ഞാനിവിടെ ജീവനോടെയുണ്ടെന്ന് ഒന്നറിയിച്ചേക്കാം എന്ന് ഒരു വിചാരം. അത്രേയുള്ളൂ.. പേടിക്കണ്ട. അധികം ശല്യപ്പെടുത്തില്ല. ഇത് വായിച്ചാല്‍ എനിക്ക് നല്ലത്, ഇല്ലേല്‍ നിനക്ക് നല്ലത് എന്നുള്ള ഒരവസ്ഥയിലാണ് ഇത് കുത്തിക്കുറിക്കുന്നത്.


ഇപ്പോ, ഇങ്ങനൊരു ഐറ്റം കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി എന്തിനാ അയക്കുന്നെ എന്ന് ചിന്തിച്ച് തല പൊകയ്ക്കണ്ട. ഈ വാര്‍ഷികം ആഘോഷിക്കുക എന്ന് പറയുന്ന പരിപാടി നമ്മുക്കും ആകാല്ലോ. അതാ തീരെ ബോധമില്ലാത്ത ഒരവസ്ഥയില് ഇതങ്ങ് ഡ്രാഫ്റ്റ്‌ ചെയ്യാം എന്ന് കരുതിയത്‌. നീയെന്നെ വേണ്ടണം എന്ന് പറഞ്ഞിട്ട് കുറെ നാളായല്ലോ. ഏതാണ്ട് ഒന്നൊന്നരക്കൊല്ലം. ലോ ലതാണ് കാര്യം. പിടികിട്ടിയോ? ചക്കരേ, വേറൊന്നും അല്ല. ഞാനിങ്ങനെ ആകാശത്തോട്ടും കുഴീലോട്ടും ഇല്ലാന്ന് ചിന്തിച്ച് ത്രിശങ്കുവില്‍ കഴിയാന്‍ തുടങ്ങീട്ട് ദോ ഈ ഒന്നോന്നരക്കൊല്ലമായി.

ഇടക്കൊക്കെ, ജീവിച്ചിരിപ്പുണ്ടെന്ന് നിന്നെ വിളിച്ചറിയിച്ചില്ലെങ്കില് ഒരു സമാധാനമില്ലാത്ത അവസ്ഥയില്‍ നിന്ന് വാര്‍ഷികത്തില്‍ മാത്രം ഇങ്ങനൊരു കത്തയക്കുന്നതിലേക്ക് ഞാന്‍ സ്തുത്യര്‍ഹമായ പുരോഗമനം കാഴ്ച്ചവച്ചിരിക്കുന്നു എന്ന് സ്വയം തോളില്‍ തട്ടി അഭിനന്തിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു പോവുകയാണ്. ആ ആഗ്രഹമൊക്കെ ഇവിടെ ഞാന്‍ തുറന്നു വച്ചിരിക്കുന്ന ഒരു കുപ്പിയും അതിനുള്ളിലെ വസ്തുവും കാണുമ്പോള്‍ ഒരു ഉന്മാദമായി, ഒരു ഭ്രാന്തായി (രണ്ടും ഒരു സാധനമാണോ?), എന്‍റെ ഇക്കണ്ട സിരകളിലൂടെയൊക്കെ പടര്‍ന്നു കയറുന്നു. (ഭയങ്കര പിടിത്തം. ഇത് വ്യാജനാണോ എന്തോ...)

എന്താ കുഞ്ഞേ നീ പറഞ്ഞത്? നിനക്ക് പകരം ഒരു പെണ്ണിനെ ഞാന്‍ കണ്ടെത്തണം, ഇല്ലെങ്കില്‍ നീ തന്നെ കണ്ടു പിടിക്കാം, അവളെ ഞാന്‍ കെട്ടണം. പിന്നെ എന്‍റെ കല്യാണസദ്യ നിനക്ക് ഉണ്ണണം, എന്‍റെ ഭാര്യേടെ പ്രസവം നിനക്കെടുക്കണം... കുന്തം. എന്‍റെ കല്യാണസദ്യ ഉണ്ടിട്ട് നീയിനി ആഹാരം കഴിക്കണ്ട. നിന്നെ ഞാന്‍ കല്യാണത്തിന് വിളിക്കില്ല.

പിന്നെ, കള്ളം പറയുന്നതിനും ഒരു അതിരുണ്ട്. എന്നാ മോളേ നീയെനിക്കൊരു പെണ്ണിനെ കാണിച്ചു തന്നിട്ട് അവള് കൊള്ളാം, ചേട്ടന്‍ അവളെ കെട്ടിക്കോ, എന്ന് പറഞ്ഞിട്ടുള്ളത്? നിന്‍റെ കൂടെ നിക്കുമ്പോള്‍ വേറൊരു പെണ്ണിനെ നോക്കിയാല്‍ എന്തായിരുന്നു ഒരു പ്രകടനം? എന്നിട്ടോ? ഒരു പെണ്ണിനെപ്പോലും എനിക്ക് നീയായിട്ട് കാണിച്ചു തന്നിട്ടുണ്ടോ? ഡയലോഗ് അടിക്കാന്‍ നാക്കിന് ഭയങ്കര നീളമാ. എന്നാലോ, പ്രവൃത്തി എന്നൊരു സാധനമുണ്ട്. അത് ലവലേശം ഇല്ല.

പിന്നേയ്, ഞാന്‍ ഒരു പെണ്ണിനെ അങ്ങുപോയി കണ്ടു. നിന്നെയും നമ്പി എത്ര നാളാന്നുവച്ചാ ഇങ്ങിനെ ഇരിക്കുന്നേ? കുറഞ്ഞപക്ഷം നിന്‍റെ ക്ലാസ്സില്‍ പഠിച്ച കൊള്ളാവുന്ന ഒരു കൊച്ചിനെ എനിക്ക് പരിചയപ്പെടുത്തിത്തരും എന്ന് ഞാന്‍ കരുതി. എവിടെ? ഞാന്‍ കുറെ വെള്ളമൊലിപ്പിച്ചത് മിച്ചം. ഒലിപ്പിച്ചൊലിപ്പിച്ചു ഒള്ള വെള്ളം മൊത്തം വറ്റിയപ്പം പിന്നെ ഞാനായിട്ട് ഒരു കനാലങ്ങു തോണ്ടി. ഈ കനാലിലെ വെള്ളം കലക്കാന്‍ വരല്ലേ മോളേ.

എന്നിട്ടോ? ആ പെണ്ണ് എനിക്ക് വാണോ? എവിടെ! എനിക്ക് കാമുകിമാര്‍ വാഴില്ല എന്ന് തോന്നുന്നു. അവള് ഏതാണ്ടോ വല്യ പണക്കാരന്‍ വന്നപ്പോ അയാള്‍ടെ കൂടെ പോയി. വീട്ടുകാര് കെട്ടിച്ചുവിട്ടതാണ് കേട്ടോ? ഇപ്പോ നിനക്കയക്കുന്നപോലെ ഒരെണ്ണം അവള്‍ക്കും അയക്കും – സമയം കിട്ടിയാല്‍.

പിന്നേയ്, കല്യാണം വിളിക്കില്ലാന്നു പറഞ്ഞത് ചുമ്മാതാ കേട്ടോ. എന്തായാലും നിന്‍റെ കല്യാണം ആദ്യം നടക്കുമല്ലോ? അതിന് എന്നെ വിളിച്ചാല്‍ ഞാനും വിളിക്കാം. നിന്നെ കെട്ടുന്നവന്‍റെ തന്തക്ക്... എന്തേയ്? നല്ല എടപാടല്ലേ? അപ്പോള്‍ ഇതങ്ങുറപ്പിച്ചാലോ?

അച്ഛനും അമ്മക്കും ഒക്കെ സുഖമാണല്ലോ അല്ലെ? എന്‍റെ പേരുപറയുമ്പോള്‍ ഉണ്ടാകുന്ന ആ നെഞ്ച് വേദന ഇപ്പോളും തന്തപ്പടിക്കുണ്ടോ? അങ്ങേരു ഹൃദയമില്ലാത്തവനാ എന്ന് ഞാന്‍ പറഞ്ഞത് താമസിയാതെ തന്നെ യാധാര്‍ധ്യമാവട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. അമ്മയോട് പ്രത്യേകം പറഞ്ഞേക്കണം. എഴുതിത്തള്ളിയവന്‍ ഇവിടൊക്കെത്തന്നെ ഇങ്ങിനെ വേച്ചുവേച്ചാണെങ്കിലും മൂന്നുനേരം മദ്യാഹാരം ഒരു തടസ്സവുമില്ലാതെ ഞണ്ണി സുഖമായി കഴിയുന്നുണ്ടെന്ന്. അച്ചാറു മേടിക്കാനെ ചിലപ്പോള്‍ തടസ്സമുള്ളൂ. കാശുവേണ്ടേ? ഇപ്പോള്‍ അച്ചാറിനൊക്കെ എന്താ വെല?

പോലീസിനെക്കൊണ്ടൊന്നും എന്നെ പേടിപ്പിക്കാം എന്ന് കരുതണ്ടാ. ഞാന്‍ പേടിക്കൂല്ലാ.എല്ലാ ദിവസോം എന്നെ ഒന്നും പറ്റാതെ സംരക്ഷിക്കുനത് അവരാ. കുറച്ച് കൊതുകിന്‍റെ ശല്യമുണ്ടെന്നെയുള്ളൂ. എന്താ സുരക്ഷിതത്വം? എന്താ ഒരു മര്യാദ? എന്താ ആഹാരത്തിന്‍റെ നിലവാരം? ഇതൊന്നും ഈ കോന്തന്മാര്‍ക്കറിയില്ല. അറിയാമായിരുന്നെങ്കില്‍ ഞാന്‍ എന്നും രാവിലെ അവിടുന്നെറങ്ങി കറങ്ങാന്‍ പോകുമോ? വിവരം കെട്ടവന്മാര്‍.

ദാണ്ടെ, കുപ്പീം മറിഞ്ഞു. കുന്തം... ആ പോട്ട്. പിന്നെ, നീ എന്റടുത്തിറക്കിയ വേലയോന്നും കെട്ടാന്‍ പോണ ആ കോന്തനോട് എറക്കല്ലേ. ഞാന്‍ സഹിച്ചപോലെ അവന്‍ സഹിക്കണം എന്നില്ല. മൂട് കീറും കുഞ്ഞേ...


അതേയ്, വെളീലെന്തോക്കെയോ ബഹളം കേള്‍ക്കുന്നു. നഗരത്തിലെ തിരക്കുള്ള ഭാഗമല്ലേ? പൂട്ട്‌ പൊളിഞ്ഞുകിടക്കുന്നത് ആരെങ്കിലും കണ്ടുകാണും. എന്നാലും ഈ നേരത്തൊക്കെ ഏതവനാ ഇവിടെ കറങ്ങാന്‍? ഓ, പറയാന്‍ മറന്നു. മാല, തള, വള ഇത്യാദി സാധനങ്ങളൊക്കെ നോം അങ്ങട് വിറ്റ്‌ കേട്ടാ. കാഷ്‌ വേണ്ടേ? നീയെനിക്ക് കാശൊന്നും തന്നിട്ടില്ലല്ലോ? അതിന്‍റെ പേരില്‍ നിന്നോട് ദേഷ്യമൊന്നും ഇല്ലകേട്ടോ.

മറുപടി പ്രതീക്ഷിക്കുന്നു. ഒരു കാരണവശാലും മറുപടി അയക്കാന്‍ മറക്കരുത്, വെറുക്കരുത്. പെട്ടെന്നായിക്കൊട്ടേ കേട്ടോ. മറുപടിയറിഞ്ഞിട്ടു വേണം എനിക്കൊരു മറുപടി തയ്യാറാക്കാന്‍.

5 comments:

  1. ചുമ്മാ ഇരുന്നപ്പോള്‍ ഒരു രസത്തിനു കുത്തിക്കുറിച്ചതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ ഈ ഡയലോഗ് അടിച്ചവന്മാരുടെ കുഴപ്പം. അല്ലാതെ എന്‍റെ തെറ്റല്ല. :D

    ReplyDelete
  2. "എന്തായാലും നിന്‍റെ കല്യാണം ആദ്യം നടക്കുമല്ലോ? അതിന് എന്നെ വിളിച്ചാല്‍ ഞാനും വിളിക്കാം. നിന്നെ കെട്ടുന്നവന്‍റെ തന്തക്ക്..." athu kalakki :D

    ReplyDelete
  3. "ചുമ്മാ ഇരുന്നപ്പോള്‍ ഒരു രസത്തിനു കുത്തിക്കുറിച്ചതാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കില്‍ ഈ ഡയലോഗ് അടിച്ചവന്മാരുടെ കുഴപ്പം. അല്ലാതെ എന്‍റെ തെറ്റല്ല."----- ee oru dialogue adikkanamenkil theerchayaayum thankalkk thanne ee oru karyathil doubt ullath kondalle....! enthaayalum kathakrithinte samshayam vayanakkaranu thonniyillaa.

    ReplyDelete
  4. ദൈവമേ കേരളം മുഴുവനും നാറാണത്ത്‌ഫ്രാന്തന്‍മാരെകൊണ്ട് നിറഞ്ഞോ ????????? എന്റെ പാവം നാട് !!!

    ReplyDelete
  5. ഇത് ആര്‍ക്കെഴുതിയതാ ?? പേര് പറയുന്നതിനെക്കാളും എത്രാമത്തെ എന്നാരിയാന്‍ നമ്പര്‍ പറഞ്ഞ് തന്നാല്‍ മതി..ഞാന്‍ ഊഹിക്കാം.... നീ ഊമ്പിക്കോ... :)

    ReplyDelete