ഭാഗം 1
“ടമാര്‍ പഠാര്‍.... എഴുന്നേക്കടാ...”
അതിരാവിലെത്തന്നെ ഈ ബഹളവും കേട്ടുകൊണ്ടാണ് റെമോ കണ്ണുതുറന്നത്. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും മുറിയിലെ ലൈറ്റ് ഓണ്‍ ആണെന്നും പതിവില്ലാത്തതെന്തോ നടക്കുകയാണെന്നും ബോധ്യംവന്നപ്പോള്‍ അവന്‍ കണ്ണുതിരുമ്മി ചുറ്റും നോക്കി. കാറയുടെ ബെഡ്ഡില്‍ അവനില്ല. തിരിഞ്ഞു കുഞ്ഞിയുടെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ കാറ അതാ അവിടെ! അവന്‍റെ വലതുകാല്‍ പൊങ്ങിയുയരുന്നു. അത് കുഞ്ഞിയുടെ നടുവില്‍ പതിക്കുന്നു. കുഞ്ഞി നിലവിളിക്കുന്നു. കൂടെ കാറയുടെ ആഹ്വാനവും, “വാ. നമുക്ക് നടക്കാന്‍ പോകാം.”