"Good people do not need laws to tell them to act responsibly, while bad people will find a way around the laws."- Plato
ഫേസ്ബുക്കില്‍ സര്‍ഫ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ആണ് ഒരു വീഡിയോ എന്റെ ശ്രദ്ധയില്‍ പെട്ടത്. കോട്ടക്കലെ ആര്യവൈദ്യശാലയില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷുകാരനായ ഒരു മനുഷ്യന് തന്റെ മുറിയുടെ ജന്നാലയില്‍ നിന്നും കണ്ട മാലിന്യം നീക്കുവാന്‍ മുന്നിട്ടിറങ്ങിയതിനെക്കുറിച്ച് ഒരു പ്രാദേശിക ടി.വി ചാനല്‍ ഒരുക്കിയ റിപ്പോര്‍ട്ട് ആയിരുന്നു പ്രസ്തുത വീഡിയോ. വീഡിയോ താഴെ ചേര്‍ത്തിരിക്കുന്നു.