ഒരു കല്യാണത്തിന് പോയാല്‍ ഇത്രയും ‘നല്ല’ ഓര്‍മ്മകള്‍ ഉണ്ടാവും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഒന്നു-രണ്ടു വര്‍ഷങ്ങള്‍ മുന്‍പ് നടന്നതാണെങ്കിലും ഇന്നും ചിലനേരത്ത് ഓര്‍ത്തിരുന്നു ചിരിക്കുവാന്‍ ഉള്ള കാര്യങ്ങള്‍. പെട്ടെന്ന് പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്ന ഒരു കഥയാണത്.
ഏതാണ്ടു രണ്ടു വര്‍ഷമായിട്ടുണ്ടാവും ഇതൊക്കെ നടന്നിട്ട്. എന്‍റെ ഒരു സുഹൃത്ത് അവന്‍റെ അമ്മായിയുടെ മകന്‍റെ കല്യാണത്തിന് പോകാന്‍ ഞങ്ങള്‍ രണ്ടുപേരെ ക്ഷണിച്ചു. രാവിലെ അവിടെ ചെന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരെ കൂടാതെ മറ്റൊരുവന്‍ കൂടെ അവിടെ ഉണ്ട്. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ അവന്‍ അവിടെ ഉണ്ടാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല. ചില പ്രശ്നങ്ങളും മറ്റുമായി ഞങ്ങള്‍ ഈ കഥാപാത്രത്തോട് കുറച്ചു അകന്നു നടക്കുന്ന പരുവത്തിലായിരുന്നു. എന്തായാലും രാവിലെ എല്ലാവരും കൂടെ കല്യാണസ്ഥലത്തേക്ക്പുറപ്പെട്ടു. ഈ കല്യാണത്തിന് കഥയില്‍ അത്ര വല്യ പ്രാധാന്യമില്ലാത്തത് കൊണ്ട് അതിനെക്കുറിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും പറയുന്നില്ല.