കാലെടുത്തുവച്ച ചെളിക്കുണ്ടില്‍ നിന്നും ഒരു തവള തന്‍റെ നേരെ ഉയര്‍ന്നു ചാടുന്നത് കണ്ടപ്പോളാണ് അവന് താന്‍ നടക്കുകയാണെന്നുള്ള ബോധം വന്നത്. അത്ര സമയവും തന്നെക്കുറിച്ചു തന്നെയുള്ള ബോധം നഷ്ടപ്പെടുവാന്‍ കാരണമെന്തായിരുന്നു? അത്രയും നേരം ഗഹനമായ ചിന്തയില്‍ മുഴുകുവാന്‍ അവനെ പ്രേരിപ്പിച്ചതെന്തായിരുന്നു?