Dec 12, 2010

ആത്മനിന്ദയും ജീവനും

ആത്മനിന്തയാണെന്നെ മഥിക്കുമീ ക്രൂരവികാരമെന്നറിയുന്നു ഞാന്‍

കൈവിട്ടുപോയോരാ ജീവത്പ്രണയമെന്‍ ജീവനെ തിന്നുന്നതറിയുന്നു ഞാന്‍
എന്മനോകാവ്യമായെന്നില്‍ നിറഞ്ഞൊരാ ജ്വാലയിന്നെന്നെ- 
ജ്ജ്വലിപ്പിച്ചു മജ്ജയും മാംസവും കരിക്കുന്നതും അറിയുന്നു ഞാന്‍

എന്നേ മരിച്ചിട്ടും, ഹൃദയം തകര്‍ന്നിട്ടും, എല്ലാം വെടിഞ്ഞിട്ടും എന്നുള്ളി-
ലെന്നോ ഒരായിരം കിനാക്കള്‍ നിറഞ്ഞു പൊലിഞ്ഞു മറന്നു കരിഞ്ഞിട്ടു-
മിന്നുമാ ചാരവും വാടിക്കരിഞ്ഞോരാ സ്വപ്നങ്ങളും വാരിയെന്‍ കൈ-
ക്കുമ്പിളില്‍ പിടിക്കുമ്പോളെവിടെനിന്നറിയില്ലൊരു കണ്ണുനീര്‍ത്തുള്ളി വീഴും

ആ മിഴിനീരിലെന്നഹം കുഴച്ചൊരു പുതുജന്മം തീര്‍ക്കുമെന്നിവന്‍
നിനച്ചിരിക്കെയാണൊരു കൌതുകം കണക്കെ ഈ ലോകമെന്നഹമെന്ന
ചാരം ഒഴുക്കുനീറ്റിലൊഴുക്കി എന്‍മുഖത്തുനോക്കി നിറപുഞ്ചിരി-
തൂകി നിര്‍വ്യാജം ഖേദിച്ചുശാന്തിഗീതവും പാടി നടന്നകന്നു

3 comments:

  1. ഇതു പൂര്‍ണമല്ല.

    സുന്ദരിയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച് എഴുതാനിരുന്ന എനിക്ക് അവസാനം ഇതെഴുതാനാണ് തോന്നിയത്. ആത്മനിന്ദ എന്നെ ഗ്രസിച്ചിരിക്കുന്ന ഒരു രോഗമാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍തന്നെ അതിനെക്കുറിച്ച് കുറെയധികം എഴുതാനും ഉണ്ട്. അതുകൊണ്ടാണ് ഇതു പൂര്‍ണമല്ല എന്ന് ഞാന്‍ പറയുന്നത്. ഇനി എനിക്ക് തോന്നുകയാണെങ്കില്‍, വീണ്ടും ഇത്രയധികം മനസ്സുമടുക്കുകയാണെങ്കില്‍, ഇതു ഞാന്‍ പൂര്‍ണമാക്കിയെക്കും. നന്ദി.

    ReplyDelete
  2. Soundaryam ninte manasilanu.. allathe aa sundariyaya pennilalla.. kavitha manoharam...

    Deepak

    ReplyDelete
  3. ninte kazhchapaadil othungaathathaanu ee kaazhachakal niranja lokam
    athukondu thanneyaakam maduppinte aavaalaathikal ninne alattikondirikkunnathum..!
    prakadanangale othukki pratheekshakalil jeevikku..
    ninnodu koodeyirikkan orupaaduperund neepolumariyaathe............
    -well wisher-

    ReplyDelete